ഗുരു മാറ്റഫലം മേടംരാശിക്ക്

aries_1357061615_540x540

( അശ്വതി-ഭരണി-കാര്‍ത്തിക ഒന്നാം പാദം എന്നീ നക്ഷത്രങ്ങള്‍  മേടം രാശിയില്‍ ഉള്‍പെടുന്നു.)

ഈ രാശിക്കാര്‍ക്ക് ഗുരു 3 ല്‍നിന്നും 4ലേക്ക് പ്രവേശിക്കുന്നു.4ല്‍ ഗുരു സഞ്ചാരം പൊതുവില്‍ നല്ലലതല്ല. ധര്‍മപുത്രര്‍ ചൂതില്‍ തോറ്റ് വനവാസം ചെയ്യേണ്ടി വന്നത് നാലില്‍ വ്യാഴന്‍ സഞ്ചരിച്ച  കാലത്ത് ആയിരുന്നുവത്രേ.

ഗുരു സഞ്ചരിക്കുന്നത് ഉച്ച ക്ഷേത്രത്തില്‍ ആയതിനാല്‍ പേടിക്കേണ്ടതില്ല.  എങ്കിലുംഉദ്യോഗസ്ഥര്‍ക്ക് സ്ഥാന ചലന സാധ്യത ഉണ്ട്. വേണ്ടപ്പെട്ട ചില സുഹൃത്തുക്കള്‍, വളരെ അടുത്ത ബന്ധുക്കള്‍ എന്നിവരില്‍ നിന്നും അകല്‍ച്ച അനുഭപ്പെടും.

പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്കും വിദേശ യാത്രക്ക് ശ്രമിക്കുന്നവര്‍ക്കും അനുകൂലമായ ഫലം പ്രതീക്ഷിക്കാം. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെങ്കിലും അതു മറ്റുവിധത്തില്‍ ഗുണകരമാകും.

ബിസിനസ് രംഗത്തുള്ളവര്‍ക്ക് പുതിയ ചില മേഖലയില്‍ താല്‍പ്പര്യം ഉണ്ടാകാന്‍ അവസരം വരും.എന്നാല്‍ ചെറുകിട ബിസിനസ്സുകാരെ അല്പം വിഷമിപ്പിക്കും.

ഷെയര്‍മാര്‍ക്കറ്റ്,റിയല്‍എസ്റ്റേറ്റ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശരാശരി പുരോഗതി അനുഭവപ്പെടും.

കുടുംബത്തില്‍ മംഗള കര്‍മങ്ങള്‍ ഉണ്ടാകുവാനും സാധ്യത കാണുന്നുണ്ട്.

(   Amaravila   purushothaman asan)