ഗുരു മാറ്റം ചിങ്ങ രാശിക്ക്

 

images (9)

മകം-പൂരം-ഉത്രം (ഒന്നാം പാദം) എന്നീ നകഷത്രങ്ങള്‍ ഈ രാശിയില്‍ ഉള്‍പെടുന്നു.

ഈ രാശിക്കാര്‍ക്കു ഗുരു പന്ത്രണ്ടാം രാശിയിലേക്ക് പ്രവേശിച്ചിരിക്കുന്നു. 13/07/2015 വരെ അവിടെ ഉണ്ടാകും.

12 ല്‍ ഗുരു സഞ്ചരിച്ച കാലത്ത്  പത്ത് ആളിന്റെ ശക്തി(പത്തു തല) ഉണ്ടായിരുന്നിട്ടും രാവണന്‍ വിഴുന്നുപോയി എന്നാണു പറയപെടുന്നത്. ആകയാല്‍ ഈ വര്‍ഷം അത്ര ശുഭകരം ആയിരിക്കുന്നതല്ല.

പ്രതീക്ഷകള്‍ക്ക് വിപരീതമായ ചില സാമ്പത്തിക പ്രതിസന്ധികള്‍ നേരിടാം എന്നതിനാല്‍ വളരെയധികം ശ്രദ്ധ വേണ്ടതുണ്ട്.

ഔദ്യോഗിക രംഗത്തുള്ളവര്‍ക്ക് പരോക്ഷമായ ഉപദ്രവങ്ങള്‍ മൂലം വിഷമം ഉണ്ടാകാം. അപ്രതീക്ഷിതമായി സ്ഥാന ചലനങ്ങള്‍ ഉണ്ടാകും.

ഷെയര്‍ ബിസിനസ്സുകാര്‍ക്കും പ്രതീക്ഷിക്കുന്ന പുരോഗതി മറ്റുള്ളവര്‍ക്ക് ഒപ്പം ലഭ്യമാകുന്നതല്ല.

വിദ്യാര്‍ഥികള്‍ക്ക് വിദേശ യാത്രാ സാധ്യത കാണുന്നുണ്ട്.

വിവാഹ കാര്യങ്ങളില്‍ തീരുമാനം വൈകാന്‍ ഇടയുണ്ട്.

വാര്‍ധക്യ സഹജമായ വിഷമതകള്‍ ഉള്ളവര്‍ ആരോഗ്യം ഒന്നുകൂടെ ശ്രദ്ധിക്കുക

വിഷ്ണു സഹസ്രനാമം നിത്യവും ജപിക്കുക

വിഷ്ണു/കൃഷ്ണ  ക്ഷേത്രങ്ങളില്‍ പതിവായി ദര്‍ശനം നടത്തുക.