ഗുരു മാറ്റ ഫലം കന്നി രാശിക്ക്

10

 

ഉത്രം 2-3-4-പാദങ്ങള്‍, അത്തം, ചിത്തിര 1-2-പാദങ്ങള്‍ ഈ നക്ഷത്രങ്ങള്‍ കന്നി രാശിയില്‍ ഉള്‍പെടുന്നു.

വളരെ അനുകൂലമായ ഒരു സ്ഥാനത്തേക്കാണ് ഗുരു പ്രവേശിച്ചിരിക്കുന്നത്. തല്‍ഫലമായി വളരെ നാളായിട്ട് ഉള്ള ചില പ്രതീക്ഷകള്‍ സഫലമാകും.

വിവാഹാദികള്‍ പ്രതീക്ഷിച്ചിരുന്നവര്‍ക്ക് അനുകൂലമായ ഫലം ലഭിക്കും.

ഗൃഹോപകരണങ്ങള്‍, ആഭരണങ്ങള്‍, പുതിയ വാഹനം എന്നിവ വാങ്ങാന്‍ പറ്റിയ സമയമാണ്.

ഗൃഹ നിര്‍മാണത്തിനും, ഗൃഹം വാങ്ങുന്നതിനും ഉത്തമ കാലമായി കാണുന്നു.

സന്താനകാര്യങ്ങളില്‍ സുപ്രധാനമായ തീരുമാനങ്ങളില്‍ എത്തിചേരും.

വിദ്യാര്‍ഥികള്‍ക്കു ഉയര്‍ന്ന പഠനത്തിന് അവസരം സിദ്ധിക്കുകയും, വിദേശത്ത് പോകാന്‍ താല്പര്യമുള്ളവര്‍ക്ക് അവസരം ലഭ്യമാകുകയും ചെയ്യും.

ബിസിനസ്സുകാര്‍ക്കു പുതിയ ചില ബന്ധങ്ങള്‍ വന്നുചേരും.

പ്രതീക്ഷിക്കുന്ന ധനം ഉടനെ കിട്ടാന്‍ സാധ്യത കാണുന്നുണ്ട്

ഉദ്യോഗസ്ഥര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യും.

(അമരവിള പുരുഷോത്തമന്‍ ആശാന്‍ )