ഗുരു മാറ്റം തുലാംരാശിക്ക്

public_106517e7033cf6214e1f7479763c26e2d445

 

ചിത്തിര മൂന്ന്-നാല് –പാദങ്ങള്‍, ചോതി ,വിശാഖം ഒന്ന്-രണ്ട്-മൂന്ന് പാദങ്ങള്‍  എന്നിവ ഈ നക്ഷത്രത്തില്‍ ഉള്‍പെടുന്നു.

ഈ രാശിക്കാര്‍ക്ക് ഒന്‍പതില്‍ നിന്നും ഗുരു പത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു.

പത്തില്‍ ഗുരു സഞ്ചരിച്ച കാലത്തായിരുന്നു ഭഗവാന്‍ശിവന്‍ തലയോട്ടിയുമായി ഭിക്ഷാടനം നടത്തേണ്ടിവന്നത് എന്നു തമിഴില്‍ ഒരു പ്രമാണം കാണുന്നുണ്ട്.

ഇവിടെ ഉച്ച സ്ഥാനത്ത് ആയതിനാല്‍ ദോഷകരമല്ല.  ഗുണകരമായി അനുഭവപ്പെടും.  പ്രത്യേകിച്ചും തൊഴില്‍ അന്വേഷകര്‍ക്ക് ആശാവഹമായ ഫലം ഉണ്ടാകും.  സ്ഥാനകയറ്റങ്ങള്‍ പ്രതീക്ഷിച്ചിരുന്നവര്‍ക്ക് അവ ലഭിക്കും.

പുതിയ ബിസിനസ് തുടങ്ങാന്‍ പദ്ധതി ഉള്ളവര്‍ക്ക് തയാറെടുപ്പുകള്‍ നടത്താം.

ദൂരദേശത്തു നിന്നും സഹായങ്ങള്‍ വന്നുചേരും.

വിദ്യാര്‍ഥികള്‍ക്കു നല്ല സമയമാണ്. ടൂര്‍ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ സാധിക്കും

വാഹനം വാങ്ങാനും പുതുക്കാനും പറ്റിയ സമയമാണ്. ഗൃഹാടംബര വസ്തുക്കള്‍ വാങ്ങാനും സമയമുണ്ട്.

മംഗള കര്‍മങ്ങള്‍ ,സുഹൃദ്ജന സമ്പര്‍ക്കം,ഉല്ലാസ യാത്രകള്‍ എന്നിവക്കും അവസരമുണ്ടാകും.